Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IIT Madras

ഐഐടി മദ്രാസുമായി അമൽജ്യോതി കോളജ് ധാരണാപത്രത്തിൽ ഒപ്പുവച്ചു

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന സ്വ​യം പ്ല​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ​ഐ​ടി മ​ദ്രാ​സു​മാ​യി ധാ​ര​ണാ​പ​ത്രത്തിൽ ഒ​പ്പു​വ​ച്ചു.

ഐ​ഐ​ടി മ​ദ്രാ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ.​വി. കാ​മ​കോ​ട്ടി​യി​ൽ നി​ന്ന് കോ​ള​ജ് പ്ര​തി​നി​ധി ഫാ. ​ജി​ൻ​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ലും ഡോ. ​ഗീ​വ​ർ​ഗീ​സ് ടൈ​റ്റ​സും ധാ​ര​ണാ​പ​ത്രം ഏ​റ്റു​വാ​ങ്ങി.

അ​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​യം പ്ല​സ് പോ​ർ​ട്ട​ൽ വ​ഴി വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ൺ​ലൈ​ൻ കോ​ഴ്‌​സു​ക​ൾ, ഇ​ന്‍റേ​ൺ​ഷി​പ്പു​ക​ൾ, മെ​ന്‍റ​ർ​ഷി​പ്പ് പ്രോ​ഗ്രാ​മു​ക​ൾ ന​ട​ത്തു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തു​മ​യാ​ർ​ന്ന നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​ടൊ​പ്പം തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ കൂ​ടു​ത​ൽ വി​പൂ​ലി​ക​രി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കും.

നാ​ഷ​ണ​ൽ ക്ര​ഡി​റ്റ് ഫ്രേം ​വ​ർ​ക്ക് അ​നു​സ​രി​ച്ച് കോ​ഴ്സു​ക​ൾ​ക്ക് ക്രെ​ഡി​റ്റ് ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​ണ്.

Latest News

Corehub Up